Skip to main content

നേപ്പാൾ ഓർമ്മിപ്പിക്കുന്നു; നേതൃത്വം അനിവാര്യം; ഇല്ലെങ്കിൽ അരക്ഷിതാവസ്ഥ

നേതൃത്വം ഇല്ലാതെ കലാപാഹ്വാനം നൽകുന്നത് അക്രമത്തിലും അരക്ഷിതത്വത്തിലും കലാശിക്കുമെന്നതിൻ്റെ ഉദാഹരണമാണ് ഇപ്പോൾ നേപ്പാൾ വ്യക്തമാക്കുന്നത്. അഴിമതിക്കെതിരെ തുടങ്ങിയ പ്രക്ഷോഭം ഒടുവിൽ കൊള്ളി വയ്പുമായി കലാശിച്ചു.

      എന്തിനുവേണ്ടിയാണ് ജൻസികൾ പ്രക്ഷോഭം നടത്തിയതെന്നു പോലും മുന്നിലേക്ക് വന്ന് ആധികാരികമായി പറയാൻ ആളില്ലാത്ത അവസ്ഥയായി. പ്രക്ഷോഭം സർക്കാരിനെ താഴെയിറക്കി. എന്നാൽ അതു കഴിഞ്ഞ് എന്ത്? അത് യുവ പ്രതിനിധികളുമായി ആശയവിനിമയം നടത്താൻ പോലുമാരുമില്ല.

മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ്;ആസൂത്രിതമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ് ആസൂത്രിതമല്ലെന്ന്  സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പൊലീസും തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നുന്നതിനിടെ  അവരുടെ നേര്‍ക്ക് എകെ 47 ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം......

മധുവിന്റെ കൊലപാതകം: കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍; ഏട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന.

മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് മുഖ്യമന്ത്രി മധുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

ശ്രീദേവിയുടെ ഹൃദയാഘാതവും മധുവിന്റെ മോഷണക്കുറ്റം ചാര്‍ത്തലും

ശ്രീദേവിയുടെ മരണം ആദ്യം ലോകം കേട്ടത് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണെന്നാണ്. ആ വാര്‍ത്ത ഇന്ത്യയെ ഞെട്ടിച്ചു പ്രത്യേകിച്ച് അവരുടെ ആരാധകരെ. ശ്രീദേവിയുടെ കൃശഗാത്ര രൂപം ആരോഗ്യത്തെ എടുത്ത് കാണിക്കുന്നതായിരുന്നില്ല, മറിച്ച് അനാരോഗ്യത്തിന്റെ ലാഞ്ചനകള്‍ ഉള്ളതായിരുന്നു.

മധുവിനെ തല്ലിക്കൊന്നത് തന്നെ; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

അട്ടപ്പാടിയിലെ ആദവാസി യുവാവ് മധു മരിച്ചത് ആള്‍ക്കൂട്ട മര്‍ദ്ദനം കൊണ്ടുതന്നെ. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മധുവിന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഇതില്‍ തലക്ക് പിന്നിലേറ്റ അടിയാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി.

Subscribe to Leadership