മധുവിനെ അക്രമികള്‍ക്ക് കാട്ടിക്കൊടുത്തത് വനം വകുപ്പുദ്യോഗസ്ഥരെന്ന് സഹോദരി
മോഷണക്കുറ്റം ആരോപിച്ചെത്തിയ അക്രമികള്‍ക്ക് മധുവിനെ കാട്ടിക്കൊടുത്തത് വനം വകുപ്പ് ജീവനക്കാരാണെന്ന് സഹോദരി ചന്ദ്രിക. മധുവിനെ പിടികൂടി കാടിന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ അകംമ്പടിയായി ഫോറസ്റ്റിന്റെ ജീപ്പും ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികളും വെളിപ്പെടുത്തി.
