"ട്രംപ് ഇറങ്ങിപ്പോയേ തീരൂ" വാഷിങ്ടണില്‍ ആയിരങ്ങൾ നിരത്തിലിറങ്ങി
വാഷിംഗ്ടൺ ഡി സിയിൽ ആയിരങ്ങൾ പ്രസിഡണ്ട് ട്രംപിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. തങ്ങളുടെ അയൽപക്കക്കാരെ ഫെഡറൽ സേന തട്ടിക്കൊണ്ടുപോകുന്നു എന്ന പ്ലക്കാർഡ് ഉയർത്തിയാണ് അമേരിക്കക്കാർ തെരുവിറങ്ങിയത്. ട്രങ്ക് ഇറങ്ങിപ്പോയോ തീരൂ തുടങ്ങിയ പ്ലക്കാടുകൾ ഉയർത്തിക്കൊണ്ടാണ് പ്രതിഷേധക്കാർ നിരത്തിലിറങ്ങിയത്
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഫെഡറൽ സേനയെ വിന്യസിച്ച് കുടിയേറ്റക്കാരെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് വ്യാപകമായ റെയിഡുകൾ നടത്തിയത്. കുട്ടികളുടെ രക്ഷിതാക്കളെ ഉൾപ്പെടെ ഫെഡറൽ സേന തട്ടിക്കൊണ്ടുപോകുന്ന കാഴ്ചയാണ് തങ്ങൾക്ക് കാണാൻ കഴിയുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. സമീപകാലത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ പ്രതിഷേധ പ്രകടനമാണ് വാഷിംഗ്ടൺ ഡിസിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
