അമേരിക്ക ഐടി ഔട്ട് സോഴ്സിംഗ് നിർത്തുന്നത് ഇന്ത്യക്ക് ഗുണകരം
ട്രംപ് ഭരണകൂടം അമേരിക്കയിൽ നിന്നുള്ള ഐടി ഔട്ട് സോഴ്സിംഗ് ജോലികൾ ഇന്ത്യയിലേക്ക് തിരിച്ചുവിടുന്നത് നിർത്തലാക്കാൻ പോകുന്നു എന്ന വാർത്ത ഇന്ത്യയ്ക്ക് ഒരർത്ഥത്തിൽ അനുഗ്രഹം തന്നെ . കാരണം, ഒറ്റയടിക്ക് ഔട്ട് സോഴ്സിംഗ് വർക്കുകൾ നിർത്തലാക്കുക പ്രായോഗികമല്ല. അത് ഇന്ത്യൻ കമ്പനികൾക്ക് സാവകാശം നൽകും.ഇന്ത്യൻ കമ്പനികൾക്ക് ഇനിമേൽ അമേരിക്കയിൽ നിന്നുള്ള കരാറുകളെ ആശ്രയിക്കേണ്ടതില്ല എന്ന വ്യക്തമായ സന്ദേശം ലഭിച്ചു കഴിഞ്ഞു.
ഈയൊരു സാഹചര്യം രണ്ടായാലും ഇന്ത്യൻ കമ്പനികൾ നേരിടാതെ നിവൃത്തിയില്ല. മിക്ക ഔസേഴ്സിംഗ് ജോലികളും താമസിയാതെ നിർമിത ബുദ്ധി ഏറ്റെടുക്കുന്ന അവസ്ഥ ഉണ്ടാകും. അത്തരത്തിലൊരു സാഹചര്യത്തിലാണ് ഈ അറിയിപ്പ് വരുന്നതെങ്കിൽ അതിനെ പെട്ടെന്ന് നേരിടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇപ്പോൾ പൂർണമായും അമേരിക്കൻ കമ്പനികൾ അനുബന്ധ ജോലികൾ നിർമ്മിത ബുദ്ധിയിൽ ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ അവരുടെ ആവശ്യം കൂടിയാണ് കുറെ നാൾ ഇത് തുടരുക എന്നുള്ളത്. ഈ കാലഘട്ടത്തിൽ ഇന്ത്യൻ കമ്പനികൾക്ക് പുതിയ സാധ്യതകളെ കണ്ടെത്താനുള്ള അവസരമാണ് . താമസിയാതെ ഇന്ത്യയുടെ എ.ഐ മോഡൽ സജ്ജമാകും എന്നാണ് അറിയുന്നത്. ഇതും സ്വന്തമായ മേച്ചിൽപ്പുറങ്ങൾ സൃഷ്ടിക്കുന്നതിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കും.
