'പാരി'ക്ക് പാക്കിസ്ഥാനില്‍ നിരോധനം
അനുഷ്‌ക ശര്‍മ്മ നായികയാകുന്ന ഹൊറര്‍ ചിത്രമായ പാരിക്ക് പാക്കിസ്താനില്‍ നിരോധനം. മുസ്‌ലിം മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
പദ്മാവതിന്റെ വിലക്ക് സുപ്രിംകോടതി നീക്കി
സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിംകോടതി നീക്കി. ചിത്രത്തിന്റെ നിര്‍മാതാവിന്റെ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടുന്ന ബഞ്ച് വിലക്ക് നീക്കിയത്. ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പദ്മാവത് നിരോധിച്ചതിനെതിരെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍
പദ്മാവത് സിനിമയുടെ റിലീസിന് ചില സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലുമാണ് സിനിമയുടെ റിലീസ് നിരോധിച്ചത്.
പദ്മാവത് റിലീസ് ജനുവരി 25ന്
വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ജനുവരി 25 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിനെതിരെ വലിയ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് റിലീസ് ആദ്യം തടഞ്ഞിരുന്നു.
പത്മാവതിക്ക് പ്രദര്‍ശനാനുമതി: പേരും 26 രംഗങ്ങളും മാറ്റണം
സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി ഉപാധികളോടെ സെന്‍സര്‍ അനുമതി ലഭിച്ചു. ആറംഗ സെന്‍സര്‍ ബോര്‍ഡ് സമിതിയാണ് അനുമതി നല്‍കിയത്. സിനിമയുടെ പേര് 'പദ്മാവത്' എന്നാക്കണമെന്നും ചിത്രത്തിലെ 26 രംഗങ്ങള്‍ മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
