Skip to main content

തെലുങ്കാനയും ഇന്ത്യൻ വൈവിധ്യവും

സാമ്രാജ്യത്വ വിഭജനത്തിന്റെ കാഴ്ച്ചപ്പാടിലാണ് സംസ്ഥാന വിഭജനത്തേയും കാണുന്നത്. ഇന്ത്യയുടെ സംസ്‌കാരിക വ്യക്തിത്വത്തിന്റെ ഉയിർത്തെഴുന്നേല്‍പ്പും ശാക്തീകരണവുമായി കണ്ടാല്‍ സംസ്ഥാന വിഭജനം ക്രിയാത്മകമാവും.

ഏഷ്യാനെറ്റിനെതിരെ കേസ്: മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തേണ്ടതില്ല

ഒരു പ്രത്യേക വിഷയത്തില്‍  എന്തെങ്കിലും ആവലാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തെ ഓരോ പൗരനും സ്ഥാപനങ്ങൾക്കുമുണ്ട്. വാർത്ത ശരിയാണെങ്കില്‍ ചാനലിന് പേടിക്കേണ്ടതില്ല.

കേശവേന്ദ്ര കുമാറിന്റെ ഉദ്ദേശ്യശുദ്ധിയെ മാനിക്കാം

അധ്യാപക നിയമനങ്ങളില്‍ സുതാര്യത വേണമെന്നും സര്‍ക്കാര്‍ അഴിമതിക്ക് എതിരാണെന്നും ആവര്‍ത്തിക്കുന്ന മന്ത്രി താനുമായി കൂടിയാലോചന നടത്തിയിരുന്നുവെങ്കില്‍ ഈ സര്‍ക്കുലര്‍ അംഗീകരിക്കുമായിരുന്നോ എന്നുകൂടി വ്യക്തമാക്കണം. 

രുചിക്കാത്ത വികസനത്തിലൂടെ നാം അട്ടപ്പാടി ആദിവാസികളെ ഇല്ലായ്മ ചെയ്തു

ദൈവം നഷ്ടപ്പെട്ട്, പ്രകൃതിയുമായുള്ള താളം നഷ്ടപ്പെട്ട്, ആചാരങ്ങളിലൂടെ നിലനിന്നിരുന്ന സംസ്‌കാരം നഷ്ടപ്പെട്ട്, എന്നാല്‍ നഷ്ടപ്പെട്ടത് എന്താണെന്ന്‍ ഇപ്പോഴും തിരിച്ചറിയാൻ കഴിയാതെ കാണുന്നതിനെയെല്ലാം കൗതുകത്തോടെ കാണുന്ന ആദിവാസികളെ നാം ഇപ്പോഴും ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.

കക്കൂസ് മാലിന്യവും മലയാളിയും

നൂറ് ശതമാനം സാക്ഷരതനേടിയിട്ടും എന്തുകൊണ്ട് ഇതുവരെ മനുഷ്യവിസര്‍ജ്യം അവനവനുതന്നെ ദോഷം വരാത്തവിധം സംസ്ക്കരിക്കാന്‍ നടപടികള്‍ കൈക്കൊണ്ടില്ല എന്ന പരമോന്നത നീതിപീഠത്തിന്റെ ചോദ്യം ഓരോ കേരളീയന്റേയും നേര്‍ക്കാണ്.

ആറന്മുള വിമാനത്താവളം പുന:പരിശോധന അനിവാര്യം

ഒരു പ്രദേശത്ത് പാരിസ്ഥികാഘാതം ഇതിനകം തന്നെ സംഭവിച്ച് കഴിഞ്ഞതാണെന്നും വിമാനത്താവളം കൊണ്ട് കൂടുതലായൊന്നും ഉണ്ടാകാനില്ലെന്നുള്ളത് ഒരു പരിസ്ഥിതി മന്ത്രിയുടെ ഭാഷയല്ല.

മടങ്ങിവരവില്‍ മഞ്ജു വാര്യരുടെ ദൗത്യം

മഞ്ജുവിനെപ്പോലെ ശക്തമായ സാന്നിധ്യം അറിയിച്ച നടിമാരുടെ തിരിച്ചുവരവ് പോലും ഇവിടെ പ്രതീക്ഷകള്‍ ജനിപ്പിച്ചിട്ടില്ല. കാരണം, മഞ്ജു തിരിച്ചുവരുന്നത് സിനിമയുടെ ‘നായക’ സ്ഥാനത്തേക്കാണ്.

ക്വത്രോച്ചിയില്‍ തുടങ്ങിയ, ഇന്നും തുടരുന്ന കണ്ണി

കേസുകള്‍ തെളിയിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും പോകുമ്പോഴാണ് ഇവയോരോന്നും കണ്ണി ചേര്‍ക്കപ്പെട്ട് അഴിമതിയെന്ന ചങ്ങലയായി മാറുന്നത്. ഇന്ന്‍ നമ്മുടെ സമൂഹത്തെ ആവരണം ചെയ്തിരിക്കുന്ന ആ ചങ്ങലയിലെ ആദ്യകണ്ണിയാണ് ക്വത്രോച്ചി.

കേരളത്തിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമല്ല, വ്യക്തതയുള്ളതാണ്

യഥാര്‍ഥത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ സങ്കീര്‍ണ്ണത ഒട്ടുമില്ല. വ്യക്തമായ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ് ഈ സങ്കീര്‍ണ്ണ പ്രചാരണത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം. 

ജോപ്പന് ഉപാധികളോടെ ജാമ്യമാകാമെന്നു സര്‍ക്കാര്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍.