Skip to main content

കണിയാപുരത്ത് യുവതി കൂട്ട ബലാല്‍സംഗത്തിന് ഇരയായ സംഭവം; വനിതാ കമ്മീഷന്‍ കേസെടുക്കും

പുതുച്ചിറയില്‍ ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍. യുവതിക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ അംഗം.............

ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം; ശക്തമായ നടപടി ആവശ്യപ്പെട്ട് കേന്ദ്രം

ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ സംസ്ഥാനത്തോട് വിശദീകരണം തേടി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു............

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊറോണ; 24 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 24 പേര്‍ ഇന്ന് രോഗമുക്തി നേടി. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, കോഴിക്കോട് 7, ആലപ്പുഴ 7, എറണാകുളം 5, കൊല്ലം 5, പാലക്കാട് 5, തൃശ്ശൂര്‍ 4, കാസര്‍കോട് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2..........

ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം

സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ ഒന്നിന് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് തീരുമാനിച്ചിരുന്നത്...........

11 ദിവസം മൂര്‍ഖനെ കുപ്പിയിലടച്ച് സൂക്ഷിച്ചു; ഉത്രയുടെ ശരീരത്തില്‍ ഇട്ടപ്പോള്‍ പാമ്പ് തന്റെ നേരെ ചീറ്റി എന്നും സൂരജ്

ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജിന്റെ മൊഴി. കൃത്യം നടത്തിയ ദിവസം പാമ്പിനെ ഉത്രയുടെ ശരീരത്തില്‍ ഇട്ടപ്പോള്‍ പാമ്പ് തന്റെ നേരെ ചീറ്റി എന്നും ഇത് കണ്ട് ഭയന്ന് പോയെന്നും............

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊറോണ; 19 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും 19 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. മലപ്പുറം 15, ആലപ്പുഴ 10 കാസര്‍കോട് 9, കൊല്ലം 8, തിരുവനന്തപുരം 7(ഒരാള്‍ മരിച്ചു), കോട്ടയം 6, തൃശ്ശൂര്‍ 6, വയനാട് 6, പാലക്കാട് 5, കോഴിക്കോട് 5, കണ്ണൂര്‍ 5, എറണാകുളം 3, പത്തനംതിട്ട 1 എന്നിങ്ങനെയാണ്...........

നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി അന്തര്‍ജില്ലാ ബസ് സര്‍വീസ്, ചാര്‍ജ് വര്‍ധന ഇല്ല; ഗതാഗതമന്ത്രി

സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടിസി അന്തര്‍ജില്ലാ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബസ് ടിക്കറ്റ് നിരക്കില്‍ വര്‍ധന ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെയാകും ബസ് സര്‍വീസ് നടത്തുക. മൂന്ന് മാസത്തേക്ക് റോഡ് ടാക്‌സില്‍ നല്‍കിയ ഇളവ്.............

ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടത് രേണുകയുടെ അറിവോടെയെന്ന് സുരേന്ദ്രന്റെ മൊഴി

ഉത്രയുടെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ചതില്‍ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്ന് സൂരജിന്റെ അച്ഛന്‍. സ്വര്‍ണ്ണം വീട്ടുവളപ്പില്‍ കുഴിച്ചിട്ടത് രേണുകയുടെ അറിവോടെയെന്നാണ് സുരജിന്റെ...........

ദേവികയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി; മരണത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നോട്ട്ബുക്കില്‍ ഞാന്‍ പോകുന്നു എന്ന് മാത്രമാണ് കുറിച്ചിരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ്.............

സംസ്ഥാനത്ത് 57 പേര്‍ക്ക് കൂടി കൊറോണ, 18 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 18 പേര്‍ ഇന്ന് രോഗമുക്തി നേടി. കാസര്‍കോട് 14, മലപ്പുറം 14, തൃശ്ശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3..........