Skip to main content

എം.കെ മുനീര്‍ മുസ്ലിം ലീഗ് നിയമസഭാ കക്ഷിനേതാവ്

മുസ്ലിം ലീഗ് നിയമസഭാ കക്ഷിനേതാവായി എം.കെ.മുനീറിനെ തിരഞ്ഞെടുത്തു. പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് മുനീറിന് ഈ സ്ഥാനം നല്‍കിയത്. ഇതോടെ യു.ഡി.എഫില്‍ ലീഗിന് നല്‍കിയിട്ടുള്ള പ്രതിപക്ഷ ഉപനേതാവ് പദവിയും മുനീറിന് ലഭിക്കും.

 

നിയമസഭാ കക്ഷി സെക്രട്ടറിയായി ടി.എ അഹമ്മദ് കബീറിനേയും വിപ്പായി എം. ഉമ്മറിനെയും ട്രഷററായി കെ.എം ഷാജിയേയും പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

 

മുസ്ലീം ലീഗ് ഉത്തരവാദിത്വത്തിലേക്കുയരണം

ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലീം ലീഗ് ഉത്തരവാദിത്വത്തോടെ മുന്നോട്ടുവന്ന് ഭീകരവാദ വ്യാപനം ഇല്ലാതാക്കുന്നതിന് സർഗ്ഗാത്മകമായ പരിപാടികൾ ആവിഷ്കരിക്കേണ്ടതാണ്. മുസ്ലീം ലീഗ് അതിന് തുനിഞ്ഞില്ലെങ്കിൽ അത് ചൂഷണം ചെയ്യുക ഭൂരിപക്ഷ വർഗ്ഗീയതയിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ അവസരം കാത്തിരിക്കുന്നവരാകും.

അഴിമതി-വർഗ്ഗീയതകളുടെ വൈരുദ്ധ്യാത്മകതയിൽ കേരള രാഷ്ട്രീയം

മൂന്നു മുന്നണികളുടെയും നിലപാട് ഒരു ചോദ്യമുന്നയിക്കുന്നു. അഴിമതി നടത്തി അധികാരത്തിലേറുന്നതാണോ ഏറ്റവും വലിയ അഴിമതി, അതോ അഴിമതിയെ ആയുധമാക്കി എതിരാളിക്കെതിരെ ഉപയോഗിച്ച് അധികാരത്തിലേറാൻ വേണ്ടി മാത്രം അഴിമതി ഉയർത്തിക്കാട്ടുന്നതാണോ ഏറ്റവും വലിയ അഴിമതി.

ജിഹാദി ഭീകരതയുടെ ആശയ വേരുകള്‍

തീവ്രവാദപരമായ ദൈവശാസ്ത്രവും അതില്‍ നിന്ന്‍ ആവിഷ്കൃതമാകുന്ന മതരാഷ്ട്രീയവുമാണ് ജിഹാദി ഭീകരവാദത്തിന് ആശയാടിത്തറയെന്നും അതിന് മതവുമായി ബന്ധമില്ലെന്നും വ്യക്തമായി പറയാനും ആ വഴിയില്‍ നിന്ന്‍ ആളുകളെ തിരിച്ചുനടത്താനും കഴിയുന്ന പ്രസ്ഥാനങ്ങളെ ലോകമാസകലം ഇസ്ലാം ആവശ്യപ്പെടുന്നുണ്ട്.

മദ്യനയത്തില്‍ മാറ്റങ്ങള്‍: ഞായറാഴ്ച ഡ്രൈ ഡേ ഇല്ല, പൂട്ടിയ ബാറുകളില്‍ ബിയറും വൈനും

ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ച ഡ്രൈ ഡേ ഒഴിവാക്കാനും ഈ സാമ്പത്തിക വര്‍ഷം ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 418 ഹോട്ടലുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

മനുഷ്യക്കടത്ത്: ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം ലീഗ്

അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യകടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്‌.

Subscribe to Pope