Skip to main content

ഹേമചന്ദ്രനെ മാറ്റി; ടോമിന്‍ തച്ചങ്കരി പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡി

കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്ന് ഡി.ജി.പി എ.ഹേമചന്ദ്രനെ മാറ്റി. ഡിജിപി ടോമിന്‍.ജെ.തച്ചങ്കരിയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ എംഡി. ഹേമചന്ദ്രന് അഗ്‌നിശമന സേനാവിഭാഗത്തിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം

പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ അബൂബക്കറിനാണ് മര്‍ദ്ദനമേറ്റത്.

സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്: ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ എന്നാണ് കോടതി നിര്‍ദേശം.

ബസ് ഓടിക്കുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ഫോണ്‍ നന്നാക്കല്‍

ബസ് ഓടിക്കുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന വീഡിയോ പുറത്ത്. കോട്ടയം കുമളി റൂട്ടില്‍ ഓടുന്ന KL-157780 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ബസിലെ ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാളാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.

വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് രണ്ട് രൂപ ആക്കാമായിരുന്നു

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടര്‍ന്ന് വന്ന സ്വകാര്യ ബസ് സമരം ഇന്ന് രാവിലെ അവസാനിപ്പിക്കുകയുണ്ടായി. ബസ് ഉടമകളള്‍ തമ്മിലുള്ള ഭിന്നിപ്പാണ് മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലും സമരം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചത്.

കെ.എസ്.ആര്‍.ടി.സി: രണ്ട് പെന്‍ഷന്‍കാര്‍കൂടി ജീവനൊടുക്കി

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ട് മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കൂടി ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണ്‌ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.

Subscribe to War