ഐ.എസ്.ഐ.എസ് ബാഗ്ദാദിനടുത്തെത്തി: പോരാട്ടം രൂക്ഷമാകുന്നു
ഇറാഖിലെ സുരക്ഷാ സംവിധാനങ്ങള്‍ താറുമാറായ പശ്ചാത്തലത്തില്‍ ഭീകരരെ തുരത്താന്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തുമെന്ന് യു.എസ് അറിയിച്ചു.
ഇറാഖിലെ സുരക്ഷാ സംവിധാനങ്ങള്‍ താറുമാറായ പശ്ചാത്തലത്തില്‍ ഭീകരരെ തുരത്താന്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തുമെന്ന് യു.എസ് അറിയിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മോസുളും തൊട്ട് പിന്നാലെ ഇറാഖിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്‍റെ ജന്മനാടായ തിക്രിത്തും കഴിഞ്ഞ ദിവസങ്ങളില്‍ സുന്നി ഭീകരര്‍ കയ്യടക്കിയിരുന്നു.
അല്‍-ക്വൈദയോട് ആഭിമുഖ്യം പുലര്‍ത്തുന്ന തീവ്രവാദികള്‍ ഇറാഖിലെ മൊസുള്‍ നഗരത്തിന്റേയും നിനവേ പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശത്തിന്റേയും നിയന്ത്രണം പിടിച്ചെടുത്തു.
ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഒരു മണിക്കൂറിനിടെ എട്ട് സ്ഫോടനങ്ങളാണ് നടന്നത്. ഷിയാ പ്രവിശ്യകളെ ഉന്നം വെച്ചായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദ സംഘടന അല്‍-ഖൈദയുടെ പിന്തുണയുള്ള സുന്നി പോരാളികള്‍ ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയില്‍ സൈനികമായി മുന്നേറുന്നു.
2008 എപ്രിലിന് ശേഷം ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ട മാസമായി 2013 ഒക്ടോബര്‍.