Skip to main content

വരാപ്പുഴ കസ്റ്റഡി മരണം: പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി. പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ
അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയക്കാന്‍ സി.ബി.ഐക്ക് കോടതി നിര്‍ദേശം നല്‍കി.

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കപ്പെട്ട എം.ജി.രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ട്  ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ കോളേജുകള്‍ ഹൈക്കോടതിയില്‍

ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി ഇരുപത് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ ഫീസ് 5.6 ലക്ഷമാണ്, ഇത് 11 ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ല. മറിച്ച് സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു.

സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്: ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ എന്നാണ് കോടതി നിര്‍ദേശം.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എന്തിനെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം. ദൃശ്യങ്ങള്‍ ഇതിന് മുമ്പ് കണ്ടതല്ലേയെന്നും ദിലീപിന്റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.

Subscribe to navakeralayatra