Skip to main content

പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനത്തിന് ഹൈക്കോടതി സ്റ്റേ

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനാനുമതി നല്‍കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. 123 വില്ലേജുകളില്‍ ഖനനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഒരു മാസത്തേക്കാണ് സ്‌റ്റേ.....

ജെസ്‌ന കേസ്: ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

പത്തനംതിട്ട സ്വദേശി ജെസ്‌നയുടെ കാണാതായ കേസില്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പി.സി ജോര്‍ജ് എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം

എ.ഡി.ജി.പിയുടെ മകള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്ന് സൂചന. സുദേഷ് കുമാറിനൊപ്പം ഇവര്‍ കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

18 കാരന്റെയും 19 കാരിയുടെയും ഒന്നിച്ചുള്ള ജീവിതം ദാമ്പത്യം തന്നെയല്ലേ?

പതിനെട്ടുകാരനും പത്തൊമ്പത്കാരിക്കും ഒന്നിച്ചു താമസിക്കാമെന്ന ഹൈക്കോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് നിയമ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നിലവിലുള്ള സമ്പ്രദായങ്ങളുടെ നിഷേധത്തിലൂടെയും അരാചകത്വത്തിന്റെ പാതയില്‍ നടന്നുകൊണ്ടുമുള്ള ആധുനികോത്തര സമൂഹ രീതിയുടെ ഭാഗമായാണ് ഒന്നിച്ചുതാമസിക്കല്‍ ഇന്ത്യയിലും പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നത്.

പതിനെട്ടുകാരനും പത്തൊന്‍പതുകാരിക്കും ഒരുമിച്ച് ജീവിക്കാം: ഹൈക്കോടതി

പതിനെട്ടുകാരനും പത്തൊന്‍പതുകാരിക്കും ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി ഉത്തരവ്. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

നഴ്സുമാരുടെ ശമ്പള വര്‍ദ്ധന: വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി

നഴ്സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ആശുപത്രി ഉടമകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്നും കോടതി പറഞ്ഞു.

Subscribe to navakeralayatra