ഇറ്റലി ഭൂകമ്പം: മരണം 247 ആയി; തിരച്ചില്‍ തുടരുന്നു
ഇറ്റലിയിലുണ്ടായ ഭൂമികുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി. മധ്യ ഇറ്റലിയിലെ പര്‍വ്വത പ്രദേശത്തുള്ള നാല് പട്ടണങ്ങളെയാണ് ഭൂകമ്പ മാപിനിയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ നിന്ന്‍ രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
