ഇസ്ലാമാബാദ്
പാക്കിസ്ഥാനിലെ തെക്കന്‍ മേഖലയിലെ നവാബ്ഷാ ജില്ലയിലുണ്ടായ ഭൂചലനത്തിൽ 2 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകളുടെ മേൽക്കൂരകൾ തകർന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
സിന്ധ് പ്രവിശ്യയില്‍ വെള്ളിയാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നവാബ്ഷാ ജില്ലയില്‍ നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നുവീണു. നവാബ്ഷായ്ക്ക് 27 കിലോമീറ്റര്‍ വടക്കുകിഴക്ക് 15 കിലോമീറ്റര്‍ ആഴത്തിലാണ് ഭുകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കുന്നു.