Skip to main content

ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ കുറ്റകൃത്യം എങ്ങനെ ജുഡീഷ്യറിയുടെ ആഭ്യന്തരപ്രശ്‌നമാകും?

ജുഡീഷ്യറിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നമെന്ന നിലയില്‍ ഈ വിഷയത്തെ ഒത്തുതീരാന്‍ അനുവദിക്കുന്ന പക്ഷം കൊടിയ കുറ്റകരമായ നിലപാടാണ് നാല് ജഡ്ജിമാര്‍ കൈക്കൊണ്ടതെന്ന് കാണേണ്ടിവരും. തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിനുവേണ്ടി രാജ്യത്തെ പരമോന്നത കോടതിയുടെ വിശ്വാസ്യത ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിച്ചു എന്നുള്ള കുറ്റം.

കേന്ദ്രസര്‍ക്കാര്‍ മാറി നില്‍ക്കുന്നത് കുറ്റകരം: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കണം

ലോകത്തെ ഏറ്റവും വലിയ ജനായത്ത സംവിധാനം അപകടത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ് നാല് സുപ്രീം കോടതി ജഡ്ജിമാര്‍ സംയുക്തമായി ഇന്ത്യയുടെ ചീഫ് ജസ്റ്റിനെതിരെ പത്രസമ്മേളനം നടത്തിയത്. ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞത് സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ്.

തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു . 2016 നവംബറിലെ ഉത്തരവാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഭേദഗതി അനുസരിച്ച് തീയേറ്റര്‍ ഉടമകളുടെ താല്‍പര്യമനുസരിച്ച് ദേശീയഗാനം കേള്‍പ്പിക്കുകയോ കേള്‍പ്പിക്കാതിരിക്കുകയോ ചെയ്യാം.

ഓഖി: കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

ഓഖി ദുരന്തത്തില്‍ കേന്ദ്രം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയതില്‍ കേരളം പ്രത്യേക നന്ദി രേഖപ്പെടുത്തി. കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കേന്ദ്രം വലിയ പിന്തുണ നല്‍കിയെന്നും കത്തില്‍ പറയുന്നു.

ഓഖി: നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും

ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം വരുന്ന ചൊവ്വാഴ്ച കേരളത്തിലെത്തും. ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം നടത്തുക.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ അവസാന തിയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ്  നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം.ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തിയതി ഡിസംബര്‍ 31 ആയിരുന്നു. മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.

Subscribe to Unnikrishnan Potty