ഇറാന്റെ തിരിച്ചടിയിൽ ഇസ്രായേൽ വിറ കൊള്ളുന്നു. തങ്ങളുടെ സംരക്ഷണ വലയമായ അയൺ ഡോമിന്റെയും അത്യന്താധുനിക അമേരിക്കൻ ആയുധ ബലത്തിന്റെയും പേരിൽ ഹുങ്കോടെണ് ഇസ്രായേൽ ഇറാനു നേരെ ആക്രമണം നടത്തിയത്
ഇറാൻ്റെ ആണവകേന്ദ്രങ്ങളുടെയും മിലിട്ടറി ആസ്ഥാനത്തിനും നേർക്കും നടന്ന ഇസ്രായേൽ ആക്രമണം യുദ്ധത്തിലേക്കു നീങ്ങുന്നു. 200 ഫയിറ്റർ ജറ്റുകൾ ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
പാകിസ്ഥാൻ പട്ടാളമേധാവി ആസിഫ് മുനീറിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ചയും ഞായറാഴ്ചയും ആയി നടക്കുന്ന അമേരിക്കൻ പട്ടാളത്തിന്റെ 250 വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് മുനീറിനുള്ള ക്ഷണം.
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡായ ബി.ടി.എസ്സിലെ ആറു പേരും നിർബന്ധിത പട്ടാള സേവനം കഴിഞ്ഞു പുറത്തിറങ്ങി. ഏഴാമൻ ഈ മാസമവസാനം പുറത്തുവരുന്നതോടെ ടീം പൂർണ്ണമായും ആരാധകരുടെ ഇടയിലെത്തുകയായി.
ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്ക് ഇന്ത്യയിൽ ലഭ്യമാകാൻ പോകുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയിൽ ഒരു കുതിച്ചുചാട്ടത്തിലേക്ക് എത്തിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
കുടിയേറ്റക്കാരെ വേട്ടയാടുന്ന ട്രംപിൻ്റെ നടപടിക്കെതിരെയുള്ള പ്രക്ഷോഭം അമേരിക്കയിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുന്നു. കത്തി എറിഞ്ഞുകൊണ്ട് നിൽക്കുമ്പോൾ തന്നെ ന്യൂയോർക്ക്, ഡള്ളാസ് എന്നീ നഗരങ്ങളിലും പ്രക്ഷോഭകർ നിരത്തിലിറങ്ങി.
ടെലഫോൺ നമ്പർ ഇല്ലാത്ത തന്നെ സന്ദേശങ്ങളും ഫയലുകളും കൈമാറാൻ കഴിയുന്ന എക്സ് ചാറ്റ് അവതരിപ്പിച്ച് ഇലോൺ മസ്ക്. സ്വകാര്യത പൂർണ്ണമായി എക്സ് ചാറ്റ് സംരക്ഷിക്കും എന്നുള്ളതാണ് നിലവിലുള്ള സന്ദേശം കൈമാറൽ ആപ്പുകളെ അപേക്ഷിച്ചു ഉയർത്തിക്കാട്ടുന്ന ഇതിൻറെ പ്രത്യേകത.