Skip to main content
Thiruvananthapuram

kanam

അഴിമതിക്കാരെയും അവസരവാദികളെയും ഒപ്പം ചേര്‍ത്തല്ല മുന്നണി വികസിപ്പിക്കേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ഇടത് മുന്നണി വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചെടുക്കുന്ന കാര്യം മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നെന്നും ഇക്കാര്യത്തില്‍ സി.പി.ഐക്ക് കൃത്യമായ നിലപാടുണ്ടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

 

ജെ.ഡി.യുവിന് മാത്രമല്ല മുന്നണിയില്‍ നിന്ന് പോയ ആര്‍.എസ്.പിക്കും തിരികെ വരാം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അതാത് പാര്‍ട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

 

കെ.എം മാണിയുടെ മുന്നണി പ്രവേശനത്തില്‍ അപകടമുണ്ടെന്നും   ഇടത് കാഴ്ചപ്പാടുകളുമായി അനുകൂല നിലപാടുള്ളവരെയാണ് എല്‍ഡിഎഫിന് ആവശ്യമെന്നും കാനം വ്യക്തമാക്കി. മുന്നണിയില്‍ മാണിയുടെ വിഷയം ചര്‍ച്ചചെയ്താല്‍ സിപിഐയുടെ നിലപാടറയിക്കുമെന്ന് കാനം പറഞ്ഞു.

 

കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം സംബന്ധിച്ച പ്രഖ്യാപനം കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ മഹാസമ്മേളനത്തില്‍ ഉണ്ടായില്ല. ഇത് സംബന്ധിച്ച തീരുമാനം അധികം വൈകാതെ ഉണ്ടാകുമെന്ന് കെ.എം മാണി പറഞ്ഞു.