Skip to main content
കോട്ടയം

cpi kanam cpm pannyan സമീപനവ്യതിയാനവുമായി കാനം സി.പി.ഐ സെക്രട്ടറിസമീപനവ്യതിയാനവുമായി കാനം സി.പി.ഐ സെക്രട്ടറിസി.പി.ഐയുടെ അമരത്ത് ഇനീ കാനം രാജേന്ദ്രന്‍. കോട്ടയത്ത് തിങ്കളാഴ്ച സമാപിച്ച സംസ്ഥാന സമ്മേളനത്തിലാണ് കാനം സെക്രട്ടറി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. അവസാന നിമിഷം വരെ മത്സരമുണ്ടാകുമെന്ന രീതിയിലായിരുന്നു സമ്മേളനം സമാപനത്തിലേക്ക് നീങ്ങിയത്. കെ.ഇ.ഇസ്മയില്‍ മത്സരിക്കുമെന്ന് ഉറച്ച നിലപാടെടുത്തപ്പോള്‍ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് മത്സരം ഒഴിവാക്കി കാനത്ത സെക്രട്ടറിപദത്തിലേക്ക് കൊണ്ടുവന്നത്. എണ്‍പത്തിയൊമ്പതംഗ സംസ്ഥാനകൗണ്‍സിലിനേയും സമ്മേളനം തെരഞ്ഞെടുത്തു.

        സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന വിധമായിരുന്നു കാനത്തിന്റെ പ്രഖ്യാപനം. സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഇടപെടില്ല എന്ന നയം വ്യക്തമാക്കി.  സി.പി.എമ്മിന്റെ ഔദ്യോഗികനേൃത്വത്തിന് അസുഖകരമായ രീതി തുടര്‍ന്നുവന്ന പന്ന്യന്‍ രവീന്ദ്രന്റെ നിലപാടുകള്‍ക്ക് തികച്ചും വ്യത്യസ്തമായ നിലപാടായിരിക്കും തന്റേതെന്ന് വ്യക്തമാക്കുന്നതായിരുന്നു കാനത്തിന്റെ അഭിപ്രായങ്ങള്‍. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം ശ്രമം നടത്തിയെന്ന് പരസ്യമായി പറയുകയും അതിനെ പ്രതിരോധിക്കുകയും ചെയ്തത് സി.പി.ഐ ആണെന്ന് തുറന്നു പറഞ്ഞുകൊണ്ടുള്ള സമീപനമായിരുന്നു പന്ന്യന്‍ ഇതുവരെ എടുത്തിരുന്നത്. എന്നാല്‍ ഇടതുമുന്നണി ഇതുവരെ മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന കാനത്തിന്റെ പരാമര്‍ശം ഇടതുമുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയും കൂടുതല്‍ സഹകരിച്ച് മുന്നോട്ടുപോകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

       കാനത്തിന്റെ നിലപാട് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. സി.പി.എമ്മില്‍ നിന്ന് ഏകദേശം പുറത്തേക്ക് കാല് വച്ച് നില്‍ക്കുന്ന വി.എസ്. അച്യുതാനന്ദനെ സി.പി.ഐയിലേക്ക് ക്ഷണിക്കണമെന്നുപോലും ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്നിരുന്നു. വി.എസ്സിന്റെ നിലപാടുകള്‍ക്ക് ഇനീ മുന്‍പത്തേതുപോലെ സി.പി.ഐയില്‍ നിന്ന് പിന്തുണയോ പ്രോത്സാഹനമോ ലഭിക്കില്ലെന്നും കാനത്തിന്റെ നിലപാട് വ്യക്തമാക്കലിലൂടെ ഉറപ്പായിട്ടുണ്ട്. ഇതൊരുപക്ഷേ വി.എസ്  വരും ദിവസങ്ങളില്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകള്‍ക്ക് സി.പി.ഐ വെറും ദൃക്‌സാക്ഷി മാത്രമായിരിക്കുമെന്നുള്ളതും കാനത്തിന്റെ പ്രസ്താവനയില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.

സി.പി.ഐയുടെ അമരത്ത് ഇനീ കാനം രാജേന്ദ്രന്‍. കോട്ടയത്ത് തിങ്കളാഴ്ച സമാപിച്ച സംസ്ഥാന സമ്മേളനത്തിലാണ് കാനം സെക്രട്ടറി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. അവസാന നിമിഷം വരെ മത്സരമുണ്ടാകുമെന്ന രീതിയിലായിരുന്നു സമ്മേളനം സമാപനത്തിലേക്ക് നീങ്ങിയത്. കെ.ഇ.ഇസ്മയില്‍ മത്സരിക്കുമെന്ന് ഉറച്ച നിലപാടെടുത്തപ്പോള്‍ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് മത്സരം ഒഴിവാക്കി കാനത്ത സെക്രട്ടറിപദത്തിലേക്ക് കൊണ്ടുവന്നത്. എണ്‍പത്തിയൊമ്പതംഗ സംസ്ഥാനകൗണ്‍സിലിനേയും സമ്മേളനം തെരഞ്ഞെടുത്തു.