Skip to main content

ഇറാൻ്റെ നൃത്തം ചവിട്ടുന്ന സെജ്ജിൽ മിസൈലിൽ ഇസ്രായേൽ വിറയ്ക്കുന്നു

Glint Staff
Sajjil Missile
Glint Staff

 യുദ്ധത്തിൻറെ എട്ടാം ദിവസമായതോടുകൂടി ഇസ്രായേലിന്റെ മിക്ക നഗരങ്ങളും വൻനാശനഷ്ടങ്ങൾ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഏറ്റുവാങ്ങി. ഇപ്പോൾ പ്രയോഗിച്ചു തുടങ്ങിയിരിക്കുന്ന സെജ്ജിൽ മിസൈൽ പുതിയ ഇനത്തിൽ പെട്ടതാണ്. ഇതിൻറെ പ്രത്യേകത ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ നൃത്തം വച്ചാണ് അവ പതിക്കുന്നത്. അതുകൊണ്ട് ഒരു കാരണവശാലും വ്യോമ പ്രതിരോധ സംവിധാനത്തിന് പിടികൊടുക്കാതെ സെജ്ജിൽ ലക്ഷ്യത്തെ തകർക്കുന്നു. ഇതിനോടൊപ്പം ആണ് ഒരേസമയം പലതല മിസൈലുകളുടെ വർഷവും . 
       ഇറാന്റെ ഈ ആക്രമണങ്ങൾ കണ്ടു തക്കതായ ശിക്ഷ ഈറാന് നൽകുന്നതായിരിക്കും എന്ന പ്രതികരണമാണ് നേതാന്യാഹുവിൽ നിന്ന് ഉണ്ടായത്. ഈ പ്രതികരണം തന്നെ ഇസ്രായേലിന് എന്തുമാത്രം നാശനഷ്ടങ്ങൾ ഉണ്ടായി എന്നുള്ളത് വെളിവാക്കുന്നു. 
      ഇറാനിൽ ടെഹ്റാനും ഇസ്രയേലിന്റെ പുതിയ ആക്രമങ്ങൾക്ക് ഇരയായി. ഓസ്ട്രേലിയയുടെ പ്രതിനിധി മന്ദിരത്തിലാണ് ഇസ്രായേലിന്റെ ഒരു മിസൈൽ  പതിച്ചത്. ഇറാനെ കുറിച്ചുള്ള ഇസ്രായേലിന്റെ കണക്കുകൂട്ടൽ തെറ്റിയെന്നുള്ള  വസ്തുത ഇസ്രായേലിന്റെ മൊസാദിന്റെ അസ്ഥിത്വത്തെയും ചോദ്യം ചെയ്യുകയാണ്