Skip to main content
Cocktail of politics n religion

ദുരന്തങ്ങളുടെ ബീജാവാപ നിമിഷങ്ങൾ

Yes

ഈ കുറിപ്പിനൊപ്പമുള്ള ചിത്രത്തെ ജനായത്ത സംവിധാനത്തിലെ അശ്ലീലമായല്ലേ കാണേണ്ടത് ? ഒരു സംസ്ഥാനത്തിന്റെ ജനതയുടെ ക്ഷേമവും അതിനനുസൃതമായ രീതിയിൽ പശ്ചാത്തലത്തെ നോക്കേണ്ട ഉത്തരവാദിത്വവും സ്റ്റേറ്റിന്റേതാണ്. അതോ മലയോര ജനതയുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ സഭയെ ഏൽപ്പിച്ചു കൊടുത്തിരിക്കുകയാണോ? തൃശ്ശൂർ ആർച്ച് , താമരശ്ശേരി ബിഷപ്പ്, ജോസ് കെ മാണി എംപി, വി.ഫോം ചെയർമാൻ ജോയ് കണ്ണഞ്ചിറ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനുമായി മലയോര ജനതയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതാണ് ചിത്രം. വയനാട് ദുരന്തവേളയിൽ ഓർമ്മിപ്പിക്കപ്പെട്ട മാധവ് ഗാഡ്ഗില്ലിൻ്റെ പേര് തന്ത്രപരമായി വിസ്മൃതിയിലാക്കാനുള്ള വ്യായാമനടപടി.
       ഈ അവിശുദ്ധ പവർ ഗ്രൂപ്പിൻറെ സ്വാർത്ഥ താല്പര്യ ഫലമാണ് വയനാട് ദുരന്തം പോലുള്ള ദുരന്തങ്ങളുടെ യഥാർത്ഥ കാരണം. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഇവർ മുഖ്യമന്ത്രിയോട് കൂട്ടത്തിൽ ആവശ്യപ്പെട്ടു. മലയോരത്തിന്റെയും മലയോര ജനതയുടെയും ഉത്തരവാദിത്വവും ക്ഷേമവും  മുഖ്യമന്ത്രി എന്ന നിലയിൽ തന്റേതാണെന്ന ബോധത്തിലേക്ക് പോലും കേരളത്തിലെ മുഖ്യമന്ത്രിമാർക്ക് എത്താൻ കഴിയുന്നില്ല. ആ പരാജയത്തിൻ്റെ വിടവിലാണ് മതത്തെ ഉപയോഗിച്ചുകൊണ്ട് പ്രകൃതിയെ വികലമാക്കി ഭാവിദുരന്തങ്ങൾക്ക് വഴിമരുന്നിടപ്പെടുന്നത്. കേരളപൊതുസമൂഹവും ഇതിനെ സാമാന്യവത്ക്കരിച്ച് കാണുന്ന അവസ്ഥയിലെത്തി. മതമായാലും രാഷ്ട്രീയമായാലും മനുഷ്യനു സുഖം ഉറപ്പാക്കുന്നതാവണം. ഇത് ചിലർക്കു മാത്രമുള്ള സുഖത്തിനു വേണ്ടി. ഈ വ്യവസ്ഥാപിത കൂട്ടുകച്ചവടത്തിൻ്റെ ദുരന്തങ്ങളാണ് അനുദിനം കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. 

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.