Skip to main content
Rule of law collapsed in Kerala

കേരളത്തിൽ നിയമവാഴ്ച തകർന്ന അവസ്ഥയിൽ

Yes

പിണറായി വിജയൻ സർക്കാരിൻറെ കീഴിലുള്ള നിയമവാഴ്ചാ സംവിധാനം കാതലായ രീതിയിൽ തകർന്നിരിക്കുന്നു.സർക്കാരുമായി ബന്ധപ്പെട്ടവർക്ക് അല്ലെങ്കിൽ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് എന്ത് കുറ്റകൃത്യവും ചെയ്യുകയും അത് പരസ്യമായി വിളിച്ച് പറയാൻ കഴിയുകയും ചെയ്യുന്ന അവസ്ഥ നിലവിൽ വന്നിരിക്കുന്നു. 

        രാജ്യത്തെ നിയമമനുസരിച്ച് ശിക്ഷാർഹമായ കുറ്റകൃത്യമാണ് ഫോൺ ചോർത്തൽ. അതുപോലെ പരസ്യമായി ഒരാളെ ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുന്നതും കുറ്റകരം.അത് ഭരണകക്ഷി എംഎൽഎ ഉന്നയിക്കുമ്പോൾ കുറ്റം പലതാകുന്നു.ഒരേസമയം പരസ്യമായി ഭീഷണി മുഴക്കലും അതേസമയം എംഎൽഎ എന്ന നിലയിൽ നഗ്നമായ ഭരണഘടന ലംഘനവുമാണ്. 
       ഭരണകക്ഷി എംഎൽഎ തന്നെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡിജിപി ബോധപൂർവ്വം കൊലപാതകം നടത്തിയ വ്യക്തിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. എന്നിട്ടും നാട്ടിലെ നിയമ സംവിധാനം നിഷ്ക്രിയമായി തുടരുന്നു.ഒടുവിൽ രാഷ്ട്രീയ സമാദത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നു.ഇതെല്ലാം സൂചിപ്പിക്കുന്നത്ഭരണകക്ഷി പ്രവർത്തകർക്കും സർക്കാരുമായി അടുത്ത് നിൽക്കുന്നവർക്കും ഏത് കുറ്റകൃത്യത്തിലും ഏർപ്പെടാം എന്ന ഉച്ചത്തിലുള്ള പ്രഖ്യാപനമാണ്.

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.