Skip to main content
കേരളം മരപ്പിൽ

കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷത്തിന് മരവിപ്പ്

Yes

 

പിണറായി വിജയൻവർത്തമാന കേരളം കടന്നു പോകുന്നത് അത്യപൂർവ്വമായ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സാഹചര്യത്തിലൂടെ. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ കയറി കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് സംഭവം ഉടലെടുക്കുന്നത്.ഇത് ഇന്ത്യയിലെ തന്നെ ആദ്യ സംഭവമായിരുന്നു.എന്നാൽ അത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിലേക്ക് മാത്രം ചുരുക്കപ്പെട്ടു.
        രണ്ടാം പിണറായി സർക്കാരിൻറെ  തുടക്കം മുതൽ സർക്കാർ അഴിമതി ആരോപണങ്ങളെ നേരിടുന്നു.വിശേഷിച്ചും മുഖ്യമന്ത്രിയുടെ മകൾ സേവനം നൽകാതെ ഒരു കോടി 75 ലക്ഷം രൂപ കൈപ്പറ്റിയത് സംബന്ധിച്ച് ഔദ്യോഗികരേഖകൾ പുറത്തുവന്നപ്പോൾ.തുടർന്നും ഒട്ടനവധി അഴിമതി ആരോപണങ്ങൾ സർക്കാരിനെതിരെ ഉന്നയിക്കപ്പെട്ടു. എന്നാൽ ഒരാരോപണങ്ങളിലും മുഖ്യമന്ത്രിയോ സർക്കാരോ ജനങ്ങൾക്ക് ബോധ്യമാകുന്ന വിധം പ്രതികരിച്ചില്ല. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും ക്രമസമാധാന ചുമതലയുള്ള എ ഡിജിപി എം ആർ അജിത് കുമാറിനെതിരെയും ഭരണകക്ഷി എംഎൽഎ പി.വി.അൻവർ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ. തൻറെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കാട്ടി വിശ്വാസത വരുത്തുന്നതിന് അദ്ദേഹം മലപ്പുറം എസ്പി ആയിരുന്ന സുജിത്ത് ദാസിന്റെ ശബ്ദരേഖയും പുറത്തുവിടുകയുണ്ടായി. എന്നാൽ ഈ ആരോപണങ്ങൾ ഒന്നും സർക്കാരും ഇടതുമുന്നണിയും മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മും കാര്യമായി എടുക്കുന്നില്ല. 
        പ്രത്യക്ഷമായ തെളിവുകളുടെ പശ്ചാത്തലത്തിൽ ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അതിനെ കണ്ടില്ലെന്ന് നടിക്കാനുള്ള നിലപാട് സിപിഎമ്മിനും സർക്കാരിനും നൽകുന്നത് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന നിർവികാരത തിരിച്ചറിഞ്ഞിട്ടാണ്. ഏതാനും ദിവസത്തെ ചാനൽ ചർച്ചകൾക്ക് ശേഷം പുതിയ വിഷയം വരുമ്പോൾ പഴയത് വിസ്മരിക്കപ്പെടുന്നു എന്ന സാമൂഹ്യ സാഹചര്യമാണ് പാർട്ടിയെയും സർക്കാരിനെയും ഈ നിലപാട് സ്വീകരിക്കുന്നതിലേക്ക് മാറ്റിയിരിക്കുന്നത്.

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.