Skip to main content
Elephant on road

വന്യമൃഗങ്ങളുടെ മുന്നിൽ ലജ്ജിക്കേണ്ട മലയാളി

വന്യമൃഗങ്ങളുടെ മുന്നിൽ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണ് മലയാളിയുടെയും കേരളത്തിലെ മാധ്യമങ്ങളുടെയും .മലയാളി, വിശേഷിച്ചും കുടിയേറ്റക്കാർ മാധ്യമങ്ങളുമായി ചേർന്ന് വന്യമൃഗങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പ്രതീതിയാണിപ്പോൾ. വന്യമൃഗങ്ങൾ നിലനിൽപ്പിനായി ഭക്ഷണം തേടി നാട്ടിലിറങ്ങുന്നു. അല്ലാതെ മലയാളിയോട് യുദ്ധം പ്രഖ്യാപിച്ചിട്ടല്ല. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായ വനത്തിൽ കുടിയേറി പാർത്തവരുടെയും വെട്ടിപ്പിടിച്ചവരുടെയും പിന്നിൽ ആർത്തി അല്ലാതെ മറ്റൊന്നുമല്ല .ഇതോടെ വന്യമൃഗങ്ങൾക്ക് നഷ്ടമായത് അവരുടെ ആവാസ കേന്ദ്രവും നിലനിൽപ്പുമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് ഈ വസ്തുതയെ തിരിച്ചറിഞ്ഞു. മലയാളിയുടെ നിലനിൽപ്പിനും വനത്തിന്റെ നിലനിൽപ്പിനും ഉതകുന്ന റിപ്പോർട്ട് . എന്നാൽ അതിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും കുടിയേറ്റ കർഷകരുടെ പിൻബലമായി നിൽക്കുന്ന ക്രിസ്തീയ സഭകളും എല്ലാം ഒരേ ഊർജ്ജത്തോടെ രംഗത്ത് വന്നു. റിപ്പോർട്ട് നടപ്പിൽ വരുത്താതിരിക്കാൻ ഇപ്പോഴും തീവ്രശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു പ്രധാന ദുരന്തം നേരിട്ട് അനുഭവിച്ചതാണ് 2018ലെ പ്രളയം. അതിനുശേഷം ഇപ്പോൾ നിരന്തരം വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്ന അവസ്ഥയിൽ . മനുഷ്യർ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം വന്നിരിക്കുന്നു. മാധ്യമങ്ങൾ ഇതിനെ ഒരു യുദ്ധാന്തരീക്ഷത്തിൽ അവതരിപ്പിച്ച് ജനങ്ങളുടെ വൈകാരികതയ്ക്കൊപ്പം നിൽക്കുന്നു .ഒരു പരുധിവരെ സർക്കാരിനും അങ്ങനെ ചെയ്യേണ്ടിവരുന്നു. ഇത് ദിനംപ്രതി രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വിഷയത്തെ അതിൻറെ നിജസ്ഥിതി തിരിച്ചറിഞ്ഞു ശാശ്വതമായ പരിഹാരം കണ്ടെത്തുകയാണ് പരിഷ്കൃത സമൂഹമെന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്. വിഷയം അതിൻറെ സൂക്ഷ്മതയിൽ പഠിക്കുമ്പോൾ മാത്രമേ പരിഹാരം ഉയർന്നു വരികയുള്ളൂ. അതിനാൽ മുൻകൂട്ടി ഒരു പരിഹാരം നിശ്ചയിച്ചിട്ട് ഈവിഷയത്തെ സമീപിക്കുന്നതും ഉചിതമാവില്ല.

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.