Skip to main content

സ്വര്‍ണ്ണക്കടത്ത് കേസ്; എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റംസ് സൂപ്രണ്ട് വി.വിവേകാണ് ശിവശങ്കറിന്റെ അറസ്റ്റ്..........

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ്, 5425 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54% ആണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2071 ആയി. ഇന്ന് രോഗം..........

സ്വര്‍ണ്ണക്കടത്ത് കേസ്; എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

സ്വര്‍ണക്കടത്ത് കേസില്‍  എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി...........

നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചത്. ഇതേ തുടര്‍ന്ന് കേസ്.........

പോലീസ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി

പോലീസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ്.........

ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി

എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഹര്‍ജി ഡിസംബര്‍ രണ്ടിന്..........

ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു, പിണറായിയും മാണിയും ഒത്തുകളിച്ചു; ബിജു രമേശ്

ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി നല്‍കാതിരിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ചിരുന്നു എന്ന് ബിജു രമേശ്. ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഇരുവരും തന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും ബിജു രമേശ്........

കേരളത്തില്‍ ആറാടാമെന്ന് കരുതേണ്ട; ഇ.ഡി അന്വേഷണത്തിനെതിരെ തോമസ് ഐസക്ക്

കിഫ്ബി വിഷയത്തില്‍ ഇഡി അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയോടുള്ള അവഹേളനമാണ് ഇഡിയുടെ ഈ നടപടി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇഡിയും സിഎജിയും ഗൂഢാലോചന.......

സംസ്ഥാനത്ത് 5254 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314......

സ്വപ്‌നയുടെ ശബ്ദരേഖ; അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്ക് കത്ത് നല്‍കി. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗും ഇ.ഡിയുടെ കത്ത് പോലീസ്..........