മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്ങ്സ് സി.ഇ.ഒയും ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പനെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുംബൈ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ്ചെയ്തു. ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍റെ മകളുടെ ഭര്‍ത്താവാണ് മെയ്യപ്പന്‍. പിടിയിലായ ചലച്ചിത്ര താരം വിന്ദു ധാരാസിങ്ങിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മെയ്യപ്പന്റെ അറസ്റ്റ്.
അതേ സമയം മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ ടീം പ്രിന്‍സിപ്പാലോ അല്ലെന്ന് അല്ലെന്ന് ടീം ഉടമകളായ ഇന്ത്യ സിമന്റ്സ് അറിയിച്ചു. ഔപചാരിക പദവി മാത്രമാണ് മെയ്യപ്പന് ടീമിലുള്ളത്. ബി.സി.സി.ഐ. അധ്യക്ഷന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആണ് ഇന്ത്യ സിമന്റ്സ്. അധ്യക്ഷ സ്ഥാനത്തു നിന്ന് ശ്രീനിവാസന്റെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമാണ്.
മെയ്യപ്പനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് ജോയിന്റ് കമ്മിഷണര്‍ ഹിമാംശു റോയ് അറിയിച്ചു. ആദ്യമായാണ് ഒരു കമ്പനി ഉടമ തന്നെ വാതുവപ്പുമായി ബന്ധപ്പെട്ടു അറസ്റ്റിലാവുന്നത്. വൈകാതെ തന്നെ അധോലോകവുമായി വാതുവപ്പുകാര്‍ക്കുള്ള ബന്ധം പുറത്തുകൊണ്ടുവരാനാവുമെന്നും അദ്ദേഹം പറഞ്ഞു.
