റഷ്യ നാറ്റോയെ പരീക്ഷിക്കുന്നു
ഡെന്മാർക്കിലെ രണ്ട് വിമാനത്താവളങ്ങൾ സംശയാസ്പദമായ ഡ്രോണുകൾ ആകാശത്ത് കണ്ടതിനെ തുടർന്ന് അടച്ചു. എവിടെനിന്നാണ് ഈ ഡ്രോണുകൾ വന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.റഷ്യ വിട്ടതാണെന്ന് നിഗമനത്തിലേക്ക് ഡെന്മാർക്ക് കിടന്നിട്ടുണ്ട്. ഇതിൻറെ പശ്ചാത്തലത്തിൽ നാറ്റോയുടെ ആർട്ടിക്കിൾ 4 പ്രകാരം നാറ്റോ രാജ്യങ്ങൾ ഒന്നിച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന് ഡെന്മാർക്ക് ആവശ്യപ്പെട്ടിരിക്കുകയാണ്.
പോളണ്ട് , റൊമേനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളിലും റഷ്യയുടെ ഡ്രോണുകൾ പതിക്കുകയും ഈ രാജ്യങ്ങളുടെ ആകാശത്തിൽ റഷ്യൻ യുദ്ധവിമാനങ്ങൾ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തിൻറെ പരിധി ലഭിക്കപ്പെടുകയാണെങ്കിൽ അത് മറ്റെല്ലാ രാജ്യങ്ങളുടെയും പരിധി ലഭിക്കപ്പെടുന്നത് പോലെ കരുതപ്പെടണം എന്നാണ് ഉടമ്പടി നിർദേശിക്കുന്നത്. എന്നാൽ നാറ്റോ അംഗരാജ്യങ്ങൾ ഇതുവരെ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യാൻ പോലും സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് നാറ്റോ അംഗരാജ്യങ്ങൾക്കിടയിലുള്ള വിരുദ്ധ നിലപാടുകളാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരത്തിൽ റഷ്യയുടെ ഡ്രോണുകൾ പതിക്കുന്നതും വിമാനങ്ങൾ അതിക്രമിച്ചു കയറുന്നതും റഷ്യ ബോധപൂർവ്വം നാറ്റോ രാജ്യങ്ങളെ പ്രകോപിപ്പിക്കാൻ വേണ്ടി തന്നെയാണ് . എന്നാൽ ആ പ്രകോപനത്തിന് വഴങ്ങുന്നില്ല എന്ന സൂചനയാണ് ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ നൽകുന്ന സൂചന.
നാറ്റോ രാജ്യങ്ങൾ റഷ്യയുടെ ഈ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയും നാറ്റ രാജ്യങ്ങളും റഷ്യയും റഷ്യയെ അനുകൂലിക്കുന്ന രാജ്യങ്ങളും ചേർന്ന് ഒരു ത്രികോണ ചേരി അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.
അമേരിക്കയുടെ കെണിയിൽ വീഴാതിരിക്കുക എന്നതാണ്, നാറ്റോ രാജ്യങ്ങൾ റഷ്യയുടെ പ്രകോപനത്തിൽ നിശബ്ദമാകുന്നതിനേക്കാൾ വ്യക്തമായി പുറത്തേക്ക് വിടുന്ന സൂചന.
