Skip to main content

ഗ്ലോബൽ സൗത്തിൻ്റെ മുഖമായി ടിയാൻജിനിൽ മോദി

Glint Staff
Unity against the West and the US
Glint Staff

ഗ്ലോബൽ സൗത്തിൻ്റെ മുഖമായി മോദി മാറിക്കഴിഞ്ഞു. പ്രോട്ടോകോൾ മാറ്റിവെച്ച് ചൈനാ പ്രസിഡൻറ് ഷീജിൻ പിങ് നേരിട്ട് വിമാനത്താവളത്തിൽ എത്തിയാണ് മോദിയെ വരവേറ്റത്. മോദിയിലൂടെ ഗ്ലോബൽ സൗത്തിനെ പാശ്ചാത്യ രാജ്യങ്ങൾക്ക് കാട്ടിക്കൊടുക്കുവാൻ ജപ്പാനും ചൈനയും റഷ്യയും ഒത്തൊരുമിക്കുന്ന കാഴ്ചയാണ് രണ്ടുദിവസമായി കാണുന്നത്. ആഗസ്റ്റ് 31ന്ചൈനയിലെ ടിൻജിയാനിൽ ആരംഭിക്കുന്ന എസ്.സി. ഒ അവാ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനം പാശ്ചാത്യ രാജ്യങ്ങൾക്കും ട്രംപിനുമുള്ള ഗ്ലോബൽ സൗത്തിൻ്റെ  മറുപടിയാണ് . സമീപകാലത്ത് ഒരു രാഷ്ട്ര നേതാവിനും ലഭിക്കാത്ത രീതിയിലുള്ള സ്വീകരണമാണ് ജപ്പാനിലും ചൈനയിലും പ്രധാനമന്ത്രി മോദിക്ക് ലഭിച്ചത്. ജപ്പാനിൽ മോദിയെ ഗായത്രി മന്ത്രം ആലപിച്ചു കൊണ്ടാണ് കലാപരിപാടികളുടെ അകമ്പടിയോടെ സ്വീകരിച്ചത്. ചൈന ചുവപ്പ് പരവതാനി വിരിച്ച് കലാരൂപങ്ങളുടെ സമൃദ്ധിയുടെ നടുവിലൂടെയാണ് മോദിയെ എതിരേറ്റത്. ലോകം മുഴുവൻ ഇന്നിപ്പോൾ ടിൻജിയാനിലേക്ക് നോക്കുന്നു. ടിൻ കണിയാനിൽ എത്തിയ രാഷ്ട്ര നേതാക്കളിൽ ഏറ്റവും പ്രമുഖൻ എന്ന സ്ഥാനമാണ് ചൈന മോദിക്ക് ഒരുക്കി നൽകിയത്.

         ജപ്പാനും പുതിയ കൂട്ടായ്മയുടെ ഭാഗമായി എന്നുള്ളതാണ് പുതിയ സംഭവവികാസം. ഒരുപക്ഷേ യാദൃശ്ചികമാകാം, മോദി ജപ്പാനിൽ എത്തുന്ന ദിവസം അമേരിക്കയിലേക്ക്  വ്യാപാര നികുതി ചർച്ചയ്ക്ക് പോകേണ്ടിയിരുന്ന ജപ്പാന്റെ പ്രതിനിധി യാത്ര മാറ്റിവെച്ചു. അമേരിക്കയോടൊപ്പം ജപ്പാൻ നിൽക്കുന്നുണ്ടെങ്കിലും ജപ്പാനും ശക്തമായ സന്ദേശം അമേരിക്കയ്ക്ക് അതുവഴി നൽകുകയാണ്.