ഗോവിന്ദച്ചാമി ഉയർത്തുന്ന ചോദ്യങ്ങൾ
കണ്ണൂർ സെൻട്രൽ ജയിലിലെ തടോപുള്ളികളുടെ ജീവിതത്തിലെ പ്രത്യേകതകൾ പൊതുവേ ഏവർക്കും അറിയുന്നതാണ്. മേലുദ്യോഗസ്ഥർ പോലും തടവുപുള്ളികളെ ഭയന്ന് ജീവിക്കുന്ന ഒരു സാഹചര്യമാണ് അവിടെ ഉള്ളത്.അതിൻറെ കാരണം കണ്ണൂർ സെൻട്രൽ ജയിലിൽ നല്ലൊരു ശതമാനം രാഷ്ട്രീയബന്ധമുള്ള തടവുകാരാണ്. കൂടുതലും കൊലപാതക കേസുകളിലും മറ്റും തടവ ശിക്ഷ അനുഭവിക്കുന്ന സിപിഎം കാർ .
ഇത്തരം ഒരു അന്തരീക്ഷം അതി വിദഗ്ധമായി മുതലെടുത്തിട്ട് തന്നെയാകണം ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി കണ്ണൂർ ജയിൽ ചാടിയത്. ജയിൽ ചാടാനുള്ള മുന്നൊരുക്കത്തിൽ പ്രധാനമായിരുന്നു അഴി അറുത്തുമാറ്റൽ. അതിന് ഗോവിന്ദച്ചാമിയുടെ കൈയിലേക്ക് ഹാക്സോ ബ്ലേഡ് എത്തിയത് യാദൃശ്ചികമായിട്ടാവില്ല. ഇവിടെ ഉയരുന്ന ഒരു വിഷയം എന്തുകൊണ്ടാണ് ഗോവിന്ദച്ചാമിക്ക് മറ്റുള്ളവരിൽ നിന്നും ഈ സഹായം ലഭിച്ചിട്ടുണ്ടാവുക. പുറത്ത് പോയിക്കഴിഞ്ഞാൽ ഇതിനുള്ളിൽ കിടക്കുന്ന ആർക്കെങ്കിലും എന്തെങ്കിലും ആനുകൂല്യം ലഭ്യമാകുമോ? അങ്ങനെയുണ്ടെങ്കിൽ അതെന്താകാം? ഇത്തരം ചോദ്യങ്ങൾ ഒട്ടനവധിയുണ്ട്.
ഗോവിന്ദച്ചാമിയെ പോലെ ഒരു കൈ മാത്രമുള്ള ഒരു വ്യക്തിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് അഴിയറുത്തുമാറ്റി മതിൽ ചാടി പുറത്തു വരാൻ കഴിയുമെങ്കിൽ രണ്ടുകയ്യും ഉള്ള തടവുപുള്ളികൾക്ക് എത്ര അനായാസമായി ഈ ജയിലിൽ നിന്ന് പുറത്തു കടക്കാൻ കഴിയും എന്നുള്ള ചോദ്യവും സമൂഹത്തിൻറെ മുന്നിൽ അവശേഷിക്കുന്നു.
