കേരളത്തിൽ ഒരേ സമയം കലാപവും കലാപാഹ്വാനവും
കേരളത്തിൽ ഭരണകക്ഷിയെ നയിക്കുന്ന സിപിഎമ്മിന്റെ യുവജന സംഘടന അഴിച്ചുവിടുന്ന കലാപം ഒരു ഭാഗത്ത്.അതാകട്ടെ നടക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അദ്ദേഹത്തിൻറെ പ്രോത്സാഹന നിലപാടിലും.മറുഭാഗത്ത് ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കോട്ടത്തിലും കലാപത്തിന് ആഹ്വാനവും നൽകിയിരിക്കുന്നു. ഇതിൻറെ മുന്നിൽ പോലീസ് അല്ലാതായി മാറിയ പോലീസ് സംവിധാനം . നിസ്സഹായതയിൽ കേരള ജനതയും ഭരണകക്ഷി കലാപത്തിന് സംരക്ഷണവും മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയുടെയും താല്പര്യമനുസരിച്ച് പ്രതിഷേധക്കാർക്ക് എതിരെ ലാത്തിച്ചാർജ്ജും അക്രമവും നടത്തേണ്ടിവരുന്നു പോലീസിന്. കേരളത്തിൽ ക്രമസമാധാന നില തകർന്നിരിക്കുന്നു. പരസ്യമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവാണ് .അദ്ദേഹത്തിനെതിരെ കലാപാഹ്വാനത്തിന് നിയമപരമായി കേസെടുക്കാവുന്നതാണ്. എന്നിട്ടും അദ്ദേഹം ഈ വിധം പരസ്യമായി ആഹ്വാനം നൽകാൻ കാരണം പൊതുസമൂഹത്തിൽനിന്ന് വൻ പ്രതിഷേധം ഉണ്ടാവില്ല എന്ന് ബോധ്യമാകണം.കാരണം പോലീസിൻറെ ഭാഗത്തുനിന്ന് നീതിപൂർവ്വമായ നടപടി ഉണ്ടാവില്ല എന്നത് ഏതാനും ദിവസങ്ങളായി കേരളത്തിലെ ജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെട്ട വസ്തുതയാണ് .ഈ സാഹചര്യത്തിൽ കോൺഗ്രസ് ഇത്തരത്തിൽ തികച്ചും നിയമവിരുദ്ധമായ നിലപാട് സ്വീകരിക്കുമ്പോൾ അതിനെ വിമർശിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സാധാരണ ജനത്തിന് മാറേണ്ടി വരുന്നു.