രാജ്യസഭയിലേക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച് ആര്‍.ബി.ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഷിക്കാഗോ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസാണ് രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ നിഷേധിച്ചത്.
റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ ആയി നിലവില്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആയ ഉര്‍ജിത് പട്ടേലിനെ നിയമിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി തീരുമാനിച്ചു. 53-കാരനായ പട്ടേല്‍ കേന്ദ്ര ബാങ്കിന്റെ ഇരുപത്തിനാലാമത്തെ ഗവര്‍ണര്‍ ആയിരിക്കും.
പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ നിരക്ക് എട്ടു ശതമാനമായി തുടരും.
റിപ്പോ നിരക്ക് 7.5 ശതമാനത്തില്‍ നിന്നും കാല്‍ ശതമാനം വര്‍ധിപ്പിച്ച് 7.75 ശതമാനമാക്കി ഉയര്‍ത്തി. റിപ്പോ നിരക്ക് ഉയര്‍ന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയരും
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളം വികസനത്തില്‍ മുന്നിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.