അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം. 951 പോയിന്റോടെയാണ് പാലക്കാട് കിരീടനേടിയത്.പാലക്കാട് ഗുരുകുലം ഹയര്‍സെക്കന്ററി സ്കൂളാണ് ഒന്നാമത് .കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും രണ്ട് പോയിന്റിന്റെ മുന്‍തൂക്കത്തിലാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്.കഴിഞ്ഞ വര്‍ഷം നഷ്ടമായ കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രധാനവേദിയില്‍ സമാപനസമ്മേളനം ഉടന്‍ ആരംഭിക്കും. മന്ത്രി സി രവീന്ദ്രനാഥാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോന് എന്നിവര്‍ മുഖ്യാതിഥികളാകും.