Delhi
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ ആണെന്ന കാര്യത്തിലും ഉറപ്പായി. വയനാട് മണ്ഡലത്തില്‍ ടി.സിദ്ദിഖിനാണ് സാധ്യത കൂടുതല്‍. എന്നാല്‍ വടകരയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇനി അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കും. ഇന്നു തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം.