Skip to main content
Kochi

 exam

ജനുവരി 1ന് നടത്താനിരുന്ന സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിങ്‌ പരീക്ഷകള്‍ വനിതാ മതിലിനുവേണ്ടി മാറ്റി. അന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. എന്നാല്‍ അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. പക്ഷേ ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം. അവധിക്ക് ശേഷം കോളേജുകള്‍ തുറക്കുന്നത് 31 നും.

 

വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പരീക്ഷ മാറ്റല്‍ സംഭവം പുറത്താകുന്നത്. വനിതാ മതിലിനായി ആംബുലന്‍സുകള്‍ നല്‍കണമെന്ന് കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫിസറുടെ ഉത്തരവിട്ട നടപടിക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം ധാരാളം ആളുകള്‍ കൂടുന്നിടത്ത് മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും തയ്യാറാക്കി നിര്‍ത്തുന്നത് സ്വാഭാവിക നടപടിയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു.