Skip to main content

kerala-rain

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലെയും ജാഗ്രാതാ നിര്‍ദേശം പിന്‍വലിച്ചു. മഴ കുറഞ്ഞതോടെ വിവിധ അണക്കെട്ടുകളിലെ ജല നിരപ്പും താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിലെ ജലനിരപ്പ് ഇപ്പോള്‍ 2401.8 അടിയാണ്. ജലനിരപ്പ് കുറഞ്ഞതിന്റെ ഭാഗമായി പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചിട്ടുണ്ട്.

 

മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് വിവരം. പ്രത്യേകിച്ച് ചെങ്ങന്നൂര്‍ മേഖലകളില്‍. ഇന്നത്തോടു കൂടി കുടങ്ങിക്കിടക്കുന്ന എല്ലാവരെയും പുറത്തെത്തിക്കുമെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ പറഞ്ഞു. എറണാകുളം ജില്ലയിലെ സ്ഥിതി ഏകദേശം നിയന്ത്രണ വിധേയമായിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന പലരും വീടുകളിലേക്ക് മാറിത്തുടങ്ങി. തൃശൂര്‍ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.

 

പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെചേരും.