Delhi
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവിയില്‍ ഒഴിയുമെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞതാണ്. ഈ പദവി കഷ്ടപ്പെട്ട് നേടിയതല്ല. എല്ലാവരും ചേര്‍ന്ന് ഏല്‍പ്പിച്ചതാണെന്നും ഇന്നസെന്റ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്നസന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
എം.പിയായതോടെ സിനിമാ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ് ഒഴിഞ്ഞേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.
തുടര്‍ച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2015 മുതല്‍ 2018 വരെയാണ് നിലവിലുളള കമ്മിറ്റിയുടെ കാലാവധി.