Skip to main content
Thiruvananthapuram

soosapakiam

ഓഖി ദുരിന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. കേവലം 49 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ഇതുവരെ കിട്ടിയത്.  ദുരിതാശ്വാസമെത്തിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ മാതൃകയാക്കാന്‍ തയ്യാറാകണം. തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം വീതം 177 പേര്‍ക്ക് നല്‍കി. അത് ബാങ്കിലുണ്ട്. ഇവിടെ സഹായം ലഭിച്ചവര്‍ക്ക് പോലും ആ തുക കിട്ടാന്‍ ട്രഷറിക്ക് മുന്നില്‍ കാവല്‍ കിടക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

മത്സ്യബന്ധന ഉപകരണങ്ങള്‍, യാനങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ല. ജോലി, ചികിത്സ, വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവയുടെ കാര്യത്തിലും സ്ഥിതി അതുതന്നെ. ഓഖി ഫണ്ട് വിനിയോഗത്തിലും സംശയമുണ്ട്. സോഷ്യല്‍ ഓഡിറ്റിങ് നടത്തണം. ഞങ്ങളുടെ മൗനത്തെ നിസ്സഹായതയായി കാണരുതെന്നും സൂസപാക്യം പറഞ്ഞു.