Skip to main content
Ranchi

Lalu Prasad Yadav

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്നു കോടതി. റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്.

 

കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ അഞ്ചു പ്രതികളെ വെറുതെ വിടുകയും ചെയ്തു. ഏഴു പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. വിധി പ്രസ്താവം കേള്‍ക്കാന്‍ ലാലു കോടതിയില്‍ എത്തിയിരുന്നു.

 

ബിഹാറിലെ ഡുംക ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്‍കി 3.76 കോടി തട്ടിയെടുത്ത കേസില്‍ ലാലുവിനു പുറമേ ജഗന്നാഥ് മിശ്ര അടക്കം 31 പേര്‍ക്കെതിരെ അഞ്ചിനു വിചാരണ പൂര്‍ത്തിയായിരുന്നു.