Skip to main content
Ahmedabad

 padmavat-protest

വ്യാഴാഴ്ച റിലീസാകാനിരിക്കുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിനെതിരെ അഹമ്മദാബാദില്‍ ഉണ്ടായ പ്രതിഷേധത്തില്‍ വ്യാപക അക്രമം. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി.  മാളുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസിന് ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിവെക്കേണ്ടി വന്നു. ചൊവ്വാഴ്ച വൈകീട്ട് മുതലാണ് സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമായത്.

 

സംഭവത്തില്‍ ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. രജ്പുത് കര്‍ണി സേനയുടെ നേതൃത്വത്തിലാണ് പലയിടത്തും  പ്രതിഷേധം നടക്കുന്നത്.

 

 padmavat

കഴിഞ്ഞ ദിവസം പദ്മാവതിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കോടതി പറഞ്ഞിരുന്നു.