Skip to main content
Thiruvananthapuram

kanam

കോണ്‍ഗ്രസുമായി സഖ്യത്തിനു തയാറാണെന്ന വാര്‍ത്ത തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.തലയ്ക്കു സ്ഥിരതയുള്ള ആരും കേരളത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനോടു സഹകരിക്കില്ലെന്ന് കാനം രാജേന്ദ്രന്‍. മാധ്യമങ്ങളോട് പറഞ്ഞു.
 

പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരടിന്‍മേല്‍ ചര്‍ച്ച നടക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് 2018 ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും കാനം പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നത് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് മാത്രമാണ്. അത് പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കാന്‍ പറ്റില്ലെന്നും കാനം വ്യക്തമാക്കി. ബിജെപിക്കെതിരെ വിശാല ബദല്‍ വേണമെന്ന കരട് പുറത്തുവന്നിരുന്നു.

 

മന്ത്രി എംഎം മണിയുടെ വിമര്‍ശനത്തിനുള്ള മറുപടി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി  പറയുമെന്നും കാനം പറഞ്ഞു.