Delhi
ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് അമിത ലൈംഗികാസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍. ശനിയാഴ്ച റോത്തകിലെ ജയിലില്‍ വച്ച് ഗുര്‍മീതിനെ പരിശോധിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്.
ജയിലില്‍ ഗുര്‍മീത് അസ്വസ്ഥത പ്രകടിപ്പിച്ചതിനെതുടര്‍ന്ന് ഡോക്ടര്‍മാര്‍ എത്തി പരിശോധന നടത്തകയായിരുന്നു. മാനസികാരോഗ്യ വിദഗ്ദന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ഗുര്‍മീതിനെ പരിശോധിച്ചത്. ജയിലായതില്‍പിന്നെ ലൈഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയാത്താണ് ഗുര്‍മീതിന്റെ അസ്വസ്ഥതക്ക് കാരണമെന്ന് ് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗുര്‍മീതിനെ ചികിത്സിക്കാനാവുമെന്നും എന്നാല്‍ അത് വൈകിപ്പോയാല്‍ വലിയ കുഴപ്പെത്തിലെത്തിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.