Delhi
ജി എസ് ടി (ചരക്കുസേവന നികുതി) ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. പിന്നെരാജ്യത്ത് ഒറ്റ നികുതി മാത്രമാണുണ്ടാവുക.സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
പുതിയ പരിഷ്കാരം രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.നാല് സ്ലാബുകളിലാണ് ജിഎസ്ടി ഈടാക്കുന്നത് 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് സ്ലാബുകള്‍. ഈ സ്ലാബുകളില്‍ 1,200ഓളം ഉത്പന്നങ്ങളും സേവനങ്ങളുമാണ് ഇടം പിടിച്ചിരിക്കുന്നത്.
തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും വരും കാലത്ത് നികുതി വെട്ടിപ്പ് തടയാനും വിലക്കയറ്റം നിയന്ത്രിക്കാനും ജി എസ് ടി സഹായിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറയുന്നത്.