Skip to main content
Thrissur

ആര്‍ എസ് എസ്സിന്റെ ഇരിങ്ങാലക്കുട ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണ പരിപാടിയില്‍ പുസ്തകം വിതരണം ചെയ്തത് സി പി എമ്മിന്റെ കെ.യു.അരുണന്‍ എം.എല്‍.എ. കോണ്‍ഗ്രസ്സ് എം. എല്‍ എ വി.ടി ബലറാമാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ഈ ചടങ്ങിന്റെ ചിത്രവും വാര്‍ത്തയും നല്‍കിയിരിക്കുന്നത്.
   സ്വര്‍ഗ്ഗീയ ഷൈനിന്റെ പാവനസ്മരണയ്ക്ക് എന്ന പേരിലായിരുന്നു ആര്‍ എസ് എസ് ഈ പുസ്തകവിതരണച്ചടങ്ങ് സംഘടിപ്പിച്ചത്. നിലവിളക്കു കൊളുത്തി പരിപാടിയുടെ ഉദ്ഘാടകനും അരുണന്‍ എം. എല്‍ എ ആയിരുന്നു. അതിന്റെ ചിത്രവും വി ടി ബലറാം പങ്കു വച്ചിട്ടുണ്ട്. സി പി എം എല്‍ എയുടെ ഈ നടപടി സി പി എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.