സംസ്ഥാനത്ത് നിലവാരമില്ലാത്തതിന തുടർന്ന് അടച്ചുപൂട്ടിയ 418 ബാറുകൾ തുറക്കേണ്ടതില്ലെന്ന് നികുതി വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകി. നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നവയില്‍ നിലവാരമില്ലാത്തവ കണ്ടെത്തുന്നതിന് വേണ്ടി പരിശോധന നടത്തണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണിക്കും.
316 ബാറുകളാണ് സംസ്ഥാനത്തു നിലവിൽ തുറന്ന് പ്രവർത്തിക്കുന്നത്. ബാറുകള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ സമിതികള്‍ വേണമെന്നും ബാറുകളിൽ കൃത്യമായ ഇടവേളകളിൽ ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ബാർ ലൈസൻസ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട കോൺഗ്രസിൽ രണ്ടഭിപ്രായം നിലനിൽക്കെയാണ് നികുതി സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ബാറുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് എക്സൈസ് വകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നത്. ബാരുകള്‍ക്ക് ലൈസന്‍സ് നല്കി പതുക്കെ നിലവാരം ഉയര്‍ത്താനുള്ള സാഹചര്യം നല്‍കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം. എന്നാൽ ഇത്രയും കാലം നിലവാരം ഉയർത്താത്ത ബാറുകൾക്ക് ഇനി സമയം നീട്ടി നൽകേണ്ടതില്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ നിലപാട്.