Skip to main content
ബിഹാര്‍

Lalu Prasad Yadavബിഹാറില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ആര്‍.ജെ.ഡിയും എന്‍.സി.പിയും സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ ധാരണയായി. ലാലുപ്രസാദ് യാദവ്, അശോക് ചൗധരി,അനില്‍ കിഷോര്‍ ഝാ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

 

ആകെ 40 ലോക്‌സഭാ സീറ്റാണ് ബിഹാറിലുള്ളത്. സീറ്റുധാരണ പ്രകാരം കോണ്‍ഗ്രസ് 12 സീറ്റിലും ആര്‍.ജെ.ഡി 27 സീറ്റിലും എന്‍.സി.പി ഒരു സീറ്റിലും മത്സരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂന്ന് പാര്‍ട്ടികളുടെയും ചിഹ്നം ഉപയോഗിക്കും. വര്‍ഗീയശക്തികളെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് ലാലു പത്രസമ്മേളനത്തില്‍ പറഞ്ഞു.

 


മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാറില്‍ ഒരു ഘടകമേയല്ലെന്നും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയും നിതീഷും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും ലാലുപ്രസാദ് യാദവ് ആരോപിച്ചു. ബിഹാറിലെ വര്‍ഗീയശക്തികള്‍ക്ക് തക്കമറുപടി നല്‍കാനാണ് ആര്‍.ജെ.ഡിയും എന്‍.സി.പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതെന്ന് അശോക് ചൗധരി പറഞ്ഞു.