Skip to main content
ഫ്ലോറിഡ

നാസയുടെ ചൊവ്വാ പര്യവേഷണപേടകമായ മാവെന്‍ നിക്ഷേപിച്ചു. ഇന്ത്യ മംഗള്‍യാന്‍ വിക്ഷേപിച്ചതിനു പിന്നാലെയാണ് യു.എസ് മാവെന്‍ വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച രാത്രി 11.58 നാണ് മാവെന്‍ കേപ് കനവറല്‍ വ്യോമസേനാ താവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്നത്. അടുത്ത വര്‍ഷം സെപ്തംബര്‍ 22 ആവുമ്പോഴേക്കും പേടകം ചൊവ്വയിലെത്തും. നവംബര്‍ അഞ്ചിന് വിക്ഷേപിച്ച ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയിലെത്തുന്നതിന് തൊട്ടുമുമ്പേ മാവെന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

 

വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയമാണെന്ന് നാസ അറിയിച്ചു. വര്‍ഷങ്ങളായി ചൊവ്വയിലുണ്ടായിരുന്ന ജലസാന്നിധ്യം നഷ്ടപ്പെട്ടതെങ്ങനെയെന്നതിനെക്കുറിച്ച് മാവെന്‍ വിവരങ്ങള്‍ ശേഖരിക്കും. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 19 വരെയുള്ള കാലം ഭൂമിയും ചൊവ്വയും അടുത്ത് വരുന്ന സമയമാണെന്നതിനാലാണ് ഇരുരാജ്യങ്ങളും ഈ കാലം തന്നെ വിക്ഷേപണത്തിന് തിരഞ്ഞെടുത്തത്.