Skip to main content

ഋഷിരാജ് സിംഗ് പറയുന്നതോ മുഖ്യമന്ത്രി പറയുന്നത് ശരി

Glint Staff
Nam munnottu
Glint Staff

ജോൺ ബ്രിട്ടാസ്  എം പി അവതാരകനായി നടത്തുന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടെലിവിഷൻ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു, കേരളത്തിൽ എംഡി എം എ പോലുള്ള രാസ ലഹരി ഉൽപാദനം നടക്കുന്നില്ല എന്ന് . എന്നാൽ ആ ചർച്ചയിൽ പങ്കെടുത്ത മുൻ ഡിജിപി ഋഷിരാജ് സിംഗ് പറയുന്നു എംഡി എം എ പോലുള്ള രാസലഹരി ഉൽപാദനം വീടുകൾക്കുള്ളിൽ കേരളത്തിൽ നടക്കുന്നുണ്ട് എന്ന് . അതിൻറെ ഉൽപാദനം ഒരു ചെറിയ മെഷീനിലൂടെ വളരെ എളുപ്പമാണെന്ന്.
       ഋഷിരാജ് സിംഗ് ശ്രദ്ധയിൽ കൊണ്ടുവന്ന ഈ ഗുരുതര വിഷയത്തെ തമാശ രൂപേണ വഴിതിരിച്ച് വിട്ട് ജോൺ ബ്രിട്ടാസ് അത് അപ്രസക്തമാക്കി.കേരളത്തിലെ ലഹരി വിരുദ്ധ വേട്ടയ്ക്ക് നേതൃത്വം നൽകുന്ന ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് പറഞ്ഞത് കേരളത്തിൽ ഇതിൻറെ നിർമ്മാണം നടക്കുന്നില്ല എന്ന് .എന്നാൽ എക്സൈസ് വകുപ്പിന് നേതൃത്വം നൽകുകയും ലഹരിക്കെതിരെ പോരാട്ടം നടത്തുന്നതിന് ഔദ്യോഗികമായി നേതൃത്വം നൽകുകയും ചെയ്ത ഋഷിരാജ് സിംഗ് വളരെ ആധികാരികമായിട്ടാണ് എംഡി എം എ യഥേഷ്ടം കേരളത്തിൽ ഉത്പാദിപ്പിക്കാം എന്ന് വിശദീകരിച്ചത്.
          ആ ചർച്ചയിൽ പങ്കെടുത്തതിൽ ഈ മേഖലയെ കുറിച്ച് ഏറ്റവും കൂടുതൽ ആധികാരികമായി വിവരങ്ങൾ രേഖപ്പെടുത്താൻ ശേഷിയുള്ള ഏക വ്യക്തി ഋഷിരാജ് സിംഗ് ആയിരുന്നു. അതുകൊണ്ട് അദ്ദേഹം നേരിട്ട് കണ്ട രീതിയിലാണ് ഈ എൻഡിഎമ്മേ ഉല്പാദന രീതി വിശദീകരിച്ചത്. മുഖ്യമന്ത്രി പോലും ഋഷിരാജ് സിംഗിന്റെ വിശദീകരണം കൗതുകപൂർവ്വം കേൾക്കുകയായിരുന്നു. ഉയർന്നുവരുന്ന ചോദ്യം, ഇത് യാഥാർത്ഥ്യമാണെങ്കിൽ എന്തുകൊണ്ട് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഇത് അറിയുന്നില്ല എന്നതാണ്. ഈ വിപത്തിനെ നേരിടുന്നതിൽ ഏറ്റവും മുന്തിയ പരിഗണന നൽകേണ്ടതും ഇതിൻറെ ഉത്പാദന കേന്ദ്രങ്ങളെ കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിലാണ് . എന്നാൽ കേരളത്തിൽ അതിൻറെ ഉത്പാദനം ഉണ്ടോ ഇല്ലയോ എന്ന് പോലും നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് വന്നാൽ എത്രമാത്രം കാര്യക്ഷമമാകും ഈ സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന ലഹരിക്കെതിരെയുള്ള പോരാട്ടം എന്ന ചോദ്യമാണ് അവശേഷിക്കുന്നത്