വീണാ ജോർജ്ജ് ഭരണത്തിൻ്റെ പ്രാഥമികപാഠം പഠിക്കണം

കേരളത്തിലെ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്ജ് എന്താണ് ഭരണത്തിൻ്റെ പ്രാഥമിക പാഠങ്ങളെന്ന് പഠിക്കണം. അതറിയാത്തതിൻ്റെ ദുരന്തമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യു.പി.എസ്. പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചത്.
ഒരു ഭരണാധികാരി ആദ്യം ചെയ്യേണ്ടത് തൻ്റെ വകുപ്പിൻ്റെ ഉത്തരവാദിത്വം ഏകെടുക്കുക എന്നതാണ്. ഉത്തരവാദിത്വം ഏറ്റെടുക്കാതെ ആർക്കും ഒന്നും നേരേ ചൊവ്വേ നടത്താനോ ഒരു പ്രശ്നമുണ്ടായാൽ പരിഹരിക്കാനോ പറ്റുകയുള്ളു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാൽപ്പത്തിരണ്ടു മണിക്കൂർ രോഗി കുടുങ്ങുക, ബയോപ്സിക്കയക്കുന്ന രോഗികളുടെ ശരീരഭാഗങ്ങൾ ആക്രിക്കാരൻ കൊണ്ടു പോകുക തുടങ്ങിൽവയൊക്കെ ആ വകുപ്പിൻ്റെ പ്രവർത്തനരീതിയുടെ പ്രതിഫലനമാണ്. അതിൻ്റെ തുടർച്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോൾ നാലു പേർ മരിക്കാനിടയായ സാഹചര്യം.
പൊട്ടിത്തെറിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ചിലവു പോലും ഏറ്റെടുക്കാൻ തയ്യാർ കാട്ടാത്ത മന്ത്രി മാധ്യമങ്ങളുടെ മുൻപിൽ എത്തുന്നത് സ്വയം ന്യായീകരണത്തിനും . സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന കേരളത്തിലെ സർക്കാർ ആശുപത്രികൾ രോഗം പിടിപെട്ട അവസ്ഥയിലാണ് ഇന്നിപ്പോൾ