മൊഹ്സീൻ എം.എൽഎയുടെ ഭീഷണി സമൂഹത്തെ പ്രാകൃതമാക്കും

തൻ്റെ സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മൊഹ്സിൻ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി വാർത്ത. " മാന്യമായി സംസാരിച്ചില്ലെങ്കിൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ" എന്ന് പറഞ്ഞാണ് പത്തായത്ത് സെക്രട്ടറിയെ വിരട്ടിയത്. നിയമനിർമ്മാണ സഭയിലെ അംഗം കൂടിയായ മൊഹ്സിൻ നഗ്നമായി നിയമം കൈയ്യിലെടുത്തിരിക്കുന്നു. ഇത് പ്രത്യക്ഷത്തിൽ ഭരണഘടനാ ലംഘനമാണ്. നാട്ടിലെ നിയമവ്യവസ്ഥയിൽ താൻ വിശ്വസിക്കുന്നില്ലെന്നുള്ള പ്രഖ്യാപനം കൂടിയാണിത്.
സി.പി.ഐ എം.എൽ.എ എന്ന നിലയ്ക്ക് എല്ലാ വാക്കിലും നൈതികതയെ ഉയർത്തിപ്പിടിക്കുന്ന പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ഒരു വ്യക്തി ഈ വിധം പെരുമാറുമ്പോൾ വിദ്യാഭ്യാസവും പരിഷ്കൃതസമൂഹത്തിലെ വ്യക്തിയും തമ്മിലുള്ള ചോദ്യം ഉയരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ മൊഹ്സിൻ നാത്തിയ വിരട്ടലിനെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രവാഹമാണ്. ഇത് സൂചിപ്പിക്കുന്നത് എം.എൽ.എ , പൊതുപ്രവർത്തകൻ, വിദ്യാസമ്പന്നൻ എന്നീ നിലകളിൽ മാതൃകയാകേണ്ട വ്യക്തിയുടെ സ്വാധീനമാണ്.