Skip to main content
Kerala thru transition

കേരളം മാറ്റത്തിൻ്റെ ഘട്ടത്തിൽ

നിലവിലുള്ളത് പൊളിയുമ്പോൾ ഏറെ പേർക്കും ആശങ്കയുണ്ടാകും. എന്നാൽ പുതിയത് രൂപപ്പെടണമെങ്കിൽ പഴയത് പൊളിഞ്ഞേ പറ്റൂ. ആ രീതിയിൽ കേരളം സമഗ്രമായി ഒരു പൊളിയലിൻ്റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് . ദയനീയമെന്ന് പറയട്ടെ , എല്ലാം പൊളിയുമ്പോഴും പുതുതായി അനുനിമിഷം പുനർനിർമ്മിച്ച് പൊളിയൽ പ്രതിഭാസത്തിൽ നിന്ന് മാറിനിൽക്കേണ്ട മാധ്യമങ്ങളാണ് ആദ്യം പൊളിഞ്ഞടിഞ്ഞു തുടങ്ങിയത്.
     വിദ്യാഭ്യാസം, ഭരണം, രാഷ്ട്രീയം, ആരോഗ്യം, സാംസ്കാരികം, തൊഴിൽ, കൃഷി, കലരംഗം, തുടങ്ങി കേരളത്തിൻ്റെ സമസ്ത മേഖലയും പൊളിഞ്ഞടുങ്ങിയ അവസ്ഥയിലെത്തി. എന്തു പൊളിഞ്ഞാലാണോ സമൂഹത്തിൻ്റെ പൊളിയൽ പൂർണ്ണമാകുന്നത് അത് രാഷ്ട്രീയമാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കേരളത്തിൻ്റെ അജണ്ടയെ നിർണ്ണയിച്ചു കൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. വിശേഷിച്ചും സി.പി.ഐ-എം. ആ പാർട്ടിയുടെ അവസാനത്തെ തകർച്ചയുടെ തുടക്കമാണ് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയിലൂടെ ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ആ തകർച്ചയുടെ പൊടിപടലങ്ങൾ മാത്രമാണ് ഇപ്പോൾ കാണപ്പെടുന്നത്. അതിൽ ആശങ്കപ്പെടാനില്ല. എന്നാൽ മാറ്റത്തെ അറിയാത്തവർ ആ തകർച്ചയുടെ അവശിഷ്ടങ്ങൾക്കടിയിൽ പെട്ട് തകർന്നെന്നിരിക്കും. അതും സ്വാഭാവികം.