കര്‍ഷകരുമായി നാളെ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. എഴുതി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചയാവാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ചനിലപാടില്‍ തുടരുകയാണ് കര്‍ഷകര്‍. കര്‍ഷക പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്നേക്ക് 18 ദിവസം പിന്നിടുകയാണ്. ഇതുവരെ പ്രശ്‌നപരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ സമരം അതിശക്തമാക്കാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.
ഇന്ന് ജയ്പ്പൂര്‍ ദേശീയപതായിലൂടെയും ആഗ്ര എക്‌സ് പ്രസ് പാതയിലൂടെയും കര്‍ഷകരുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് ആരംഭിക്കും. രാജസ്ഥാനിലെ സാഹ്ജന്‍പ്പൂരില്‍ നിന്ന് 11 മണിക്കാണ് ജയ്പ്പൂര്‍ ദേശീയപാതയിലെ റാലി ആരംഭിക്കുക. ജയ്പൂര്‍ഡല്‍ഹി ദേശീയപാത സ്തംഭിപ്പിക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം. മാര്‍ച്ച് ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാന്‍ ഗുരുഗ്രാമില്‍ നാലായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.